News Desk

2021-02-02 01:02:36 pm IST
മസ്‌കത്ത്: കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനം കണ്ടെത്തിയതോടെ രാജ്യത്തെ വിമാനത്താവളങ്ങള്‍ അടക്കുന്ന വിഷയം സുപ്രീം കമ്മിറ്റി പഠിച്ചുവരുകയാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി.

രാജ്യത്തെ കൊവിഡ് വ്യാപനം സംബന്ധിച്ച വിശകലനങ്ങള്‍ നടത്തുന്ന ടെക്‌നിക്കല്‍ കമ്മിറ്റിയാണ് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന വിഷയം പഠിച്ചുവരുന്നത്. കഴിഞ്ഞ ദിവസത്തെ സുപ്രീം കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നെങ്കിലും തീരുമാനങ്ങളൊന്നും എടുത്തിരുന്നില്ല.

വിമാനത്താവളം അടക്കുന്നത് സാമൂഹികമായും സാമ്പത്തികമായും പ്രതിസന്ധികള്‍ സൃഷ്ടിക്കും. കര അതിര്‍ത്തികളെ അപേക്ഷിച്ച് വിമാനത്താവളങ്ങളില്‍ എത്തുന്നവരെ നിയന്ത്രിക്കാന്‍ എളുപ്പമാണ്.

വിമാനയാത്രക്കാര്‍ക്ക് കൃത്യമായ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. അതിനാല്‍ വിമാനത്താവളം പൂട്ടാനുള്ള തീരുമാനം നിലവില്‍ എടുക്കേണ്ടിവരില്ലെന്നാണ് കരുതുന്നതെന്ന് മന്ത്രി  പറഞ്ഞു. അതേസമയം, അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


ALSO WATCH

Top