News Desk

2021-05-12 01:26:14 pm IST
ദോഹ: രാജ്യത്ത് വിവിധ കൊവിഡ് പ്രോട്ടോകോളുകള്‍ ലംഘിച്ചതിന് കഴിഞ്ഞ ദിവസം 388 പേര്‍ക്കെതിരെ കേസുടുത്തതായി ആഭ്യന്തര മന്ത്രാലയം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയവരാണ് നിയമ ലംഘകരില്‍ ഭൂരിഭാഗവും. 

356 പേരാണ് ഇത്തരത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. 31 പേര്‍ സാമൂഹിക അകലം പാലിക്കാത്തതിന്റെ പേരിലും, ഇഹ്തിറസ് ആപ്പ് ഉപയോഗിക്കാത്തതിന്റെ പേരില്‍ ഒരാളും അറസ്റ്റിലായിട്ടുണ്ട്.

കൊവിഡുമായി ബന്ധെപ്പട്ട് നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടും ചില കേന്ദ്രങ്ങള്‍ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല. നിയമ ലംഘകരെ കര്‍ശനമായി നേരിടുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top