അബുദാബി: റോഡ് മാര്‍ഗം അബുദാബിയില്‍ എത്തി ദിവസങ്ങളോളം താമസിക്കുകയും കൊവിഡ് പി.സി.ആര് പരിശോധന നടത്താതിരിക്കുകയും ചെയ്ത മലയാളികളടക്കം ഒട്ടേറെ പ്രവാസികള്‍ക്ക് 5000 ദിര്‍ഹം (1 ലക്ഷം രൂപ) വീതം പിഴ ചുമത്തി അധികൃതര്‍. എമിറേറ്റിലെ കൊവിഡ് നിയമം ലംഘിച്ചതിനാണ് പിഴ ഈടാക്കിയിരിക്കുന്നത്. നിശ്ചിത ദിവസത്തിനകം ടെസ്റ്റ് എടുക്കാത്ത ചിലര്‍ക്ക് പിഴ ചുമത്തിയ വിവരം എസ്.എം.എസായി ലഭിച്ചു.
സന്ദേശം ലഭിക്കാത്തവര്‍ എമിറേറ്റ്സ് ഐ.ഡി ഉപയോഗിച്ചു പരിശോധിച്ചപ്പോഴാണ് പിഴ ലഭിച്ചത് അറിയുന്നത്. പി.സി.ആര് എടുക്കാന്‍ എസ്.എം.എസ് സന്ദേശം ലഭിച്ചില്ലെന്നു പറഞ്ഞ് ടെസ്റ്റ് മുടക്കിയവര്‍ക്കും പിഴ അടയ്ക്കേണ്ടിവന്നു. ഇതിന് പണമില്ലാതെ നെട്ടോട്ടമോടുന്നവരും ഏറെ. കച്ചവട ആവശ്യത്തിനും മറ്റുമായി ഇടയ്ക്കിടെ ദുബൈയില്‍ പോയി തിരിച്ചുവരുന്ന കോഴിക്കോട് സ്വദേശിക്ക് ഏതു ദിവസമാണ് പി.സി.ആര് എടുക്കേണ്ടതെന്ന അനിശ്ചിതത്വത്തിനു നല്‍കേണ്ടിവന്നത് 5000 ദിര്‍ഹം. വാഹനത്തില്‍ മൂന്നില്‍ കൂടുതല്‍ പേരെ ഇരുത്തി യാത്ര ചെയ്തതിന് എറണാംകുളം സ്വദേശിക്കും 10,000 ദിര്‍ഹം പിഴ ലഭിച്ചു.
യഥാസമയം ടെസ്റ്റ് എടുത്തവരില്‍ ചിലര്‍ക്കും പിഴ സന്ദേശം ലഭിച്ചതായി പരാതി ഉയര്‍ന്നു. കൂടാതെ രാജ്യത്തിനു വെളിയിലുള്ള കാലയളവില്‍ പിഴ ലഭിച്ചതായി വിദേശ യുവാവും പൊലീസില്‍ പരാതിപ്പെട്ടു. ദുബൈയില്‍ പോയി തിരിച്ചെത്തിയ കോട്ടയം സ്വദേശി നാല്, എട്ട് ദിവസങ്ങളില്‍ പി.സി.ആര് എടുത്തിരുന്നു. എന്നാല്‍ സിസ്റ്റത്തില്‍ ഫലം അപ്ഡേറ്റായത് തൊട്ടടുത്ത ദിവസമാണ്.
ഇതിനു മുന്‍പേ പിഴയുടെ സന്ദേശം ലഭിച്ചു. സമാന അനുഭവം മറ്റു ചിലരും പങ്കുവച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ തെളിവു സഹിതം പൊലീസിനു ബോധ്യപ്പെടുത്തിയാല്‍ പിഴ പിന്‍വലിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജുഡീഷ്യല്‍ വകുപ്പിന്റെ വെബ്സൈറ്റിലൂടെയും പരാതിപ്പെടാം.
ഫെബ്രുവരി ഒന്നിനു നിലവില്‍ വന്ന നിയമപ്രകാരം അബുദാബിയിലേക്കു പ്രവേശിക്കാന്‍ 24 മണിക്കൂറിനകം എടുത്ത ഡി.പി.ഐ പരിശോധനാ ഫലമോ 48 മണിക്കൂറിനകം എടുത്ത പി.സി.ആര് നെഗറ്റീവ് ഫലമോ വേണം. തുടര്‍ച്ചയായി രണ്ട് തവണ ഡി.പി.ഐ ടെസ്റ്റെടുക്കാന്‍ പാടില്ല. ഡി.പി.ഐ ടെസ്റ്റെടുത്ത് അബുദാബിയില്‍ തുടരുന്നവര്‍ മൂന്ന്, ഏഴ് ദിവസങ്ങളിലും പി.സി.ആര് ടെസ്റ്റെടുക്കുന്നവര് നാല്, എട്ട് ദിവസങ്ങളിലും വീണ്ടും പി.സി.ആര് ടെസ്റ്റ് നടത്തണം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക