News Desk

2021-04-15 05:13:53 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവരുടെ എണ്ണം സമീപ കാലത്തായി വര്‍ധിച്ചു വരികയാണ്. നിയമ ലംഘകര്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടും അതിനെയെല്ലാം അവഗണിച്ചു കൊണ്ടാണ് ചില വിഭാഗം ആളുകളുടെ പെരുമാറ്റം. 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 134 പേരെയാണ് കൊവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് അറസ്റ്റു ചെയ്തത്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് 106 പേര്‍ക്കെതിരെയും വാഹനത്തില്‍ ആളുകളുടെ പരിധി ലംഘിച്ചതിന് ആറു പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. 

സാമൂഹിക അകലം പാലിക്കാത്തതിന് 18 പേരും ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് നാലുപേരും ഇന്ന് അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഇവരെ തുടര്‍ നടപടികള്‍ക്കായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. 

അതേസമയം, രാജ്യത്ത് കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് ഇതുവരെ ആയിരക്കണക്കിന് ആളുകള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top