News Desk

2021-05-22 05:16:50 pm IST
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡിന്റെ ആദ്യ ഡോസിന കൊവാക്‌സിന്റെ ആദ്യ ഡോസിനേക്കാള്‍ കൂടുതല്‍ ഫലപ്രാപ്തിയെന്ന് ഐസിഎംആര്‍. ഇത്തരത്തില്‍ കൂടുതല്‍ ഫലപ്രാപ്തി ഉള്ളതു കൊണ്ടാണ് കൊവിഷീല്‍ഡ് വാക്സിന്റെ ആദ്യ ഡോസ് എടുത്ത ശേഷം രണ്ടാമത്തെ ഡോസിന് മൂന്ന് മാസം വരെ ഇടവേള നീട്ടിയത്. 

അടുത്തിടെയാണ് കൊവിഷീല്‍ഡിന്റെ ഒന്നും രണ്ടും ഡോസുകള്‍ തമ്മിലുള്ള ഇടവേളയുടെ ദൈര്‍ഘ്യം നീട്ടിയത്. ആറു മുതല്‍ എട്ടാഴ്ച വരെയാണ് നേരത്തെ രണ്ടാമത്തെ ഡോസ് എടുക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്. ഇതാണ് 12 മുതല്‍ 16 ആഴ്ച വരെയായി നീട്ടിയത്.

ഇടവേള നീട്ടിയത് ആദ്യ ഡോസിന്റെ ശക്തി വര്‍ധിക്കാനും കൂടുതല്‍ രോഗപ്രതിരോധ ശേഷി കൈവരിക്കാനും സഹായകമാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കൊവിഷീല്‍ഡിന്റെ ആദ്യ ഡോസിന്റെ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം അടുത്ത ഡോസ് എടുക്കുന്നത് മികച്ച ഫലം നല്‍കും.

എന്നാല്‍ കൊവാക്‌സിന്റെ കാര്യം നേരം വിപരീതമാണ്. ആദ്യ ഡോസ് കൊണ്ട് മാത്രം മികച്ച ഫലം ലഭിക്കില്ലെന്നും ഉടന്‍ തന്നെ രണ്ടാമത്തെ വാക്‌സിന്‍ എടുത്താലേ പൂര്‍ണ പ്രതിരോധ ശേഷി ലഭിക്കൂവെന്നും ഐസിഎംആര്‍ തലവന്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. ഭാരത് ബയോടെക്കിന്റെ വാക്‌സിനാണ് കൊവാക്സിന്‍. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top