News Desk

2021-05-11 03:57:53 pm IST

വാഷിങ്ടണ്‍: ഇന്ത്യയില്‍നിന്ന് യു.എസിലെത്തിയ യാത്രക്കാരന്റെ ബാഗില്‍ കണ്ടെത്തിയ ചാണക വറളി യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്റുമാര്‍ നശിപ്പിച്ചു. വാഷിങ്ടണ്‍ ഡി.സിയിലെ വിമാനത്താവളത്തിലാണ് സംഭവം. 

ചാണക വറളി അമരിക്കയില്‍ നിരോധിച്ചതാണ്. പകര്‍ച്ചവ്യാധികള്‍ പകരുമെന്ന ഭീതിയെ തുടര്‍ന്നാണ് നിരോധനം. ഏപ്രില്‍ നാലിന് എയര്‍ ഇന്ത്യന്‍ വിമാനത്തില്‍ യു.എസിലെത്തിയ യാത്രക്കാരന്‍േറതാണ് ബാഗ്. 

വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇത്. ഉപേക്ഷിക്കപ്പെട്ട ബാഗ് യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്റുമാര്‍ പരിശോധിക്കുന്നതിനിടെയാണ് രണ്ട് ചാണക വറളി കണ്ടെത്തിയത്. ഉടന്‍ തന്നെ അധികൃതര്‍ അവ നശിപ്പിക്കുകയും ചെയ്തു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
Top