News Desk

2021-03-11 11:24:10 pm IST
ഗാന്ധിനഗര്‍: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ പശുവാണെന്ന് വിവാദ പ്രസ്താവനയുമായി ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ് വ്രത്. പാല് നമ്മുടെ പോഷകാഹാരത്തിനും ചാണകവും മൂത്രവും കാര്‍ഷിക മേഖലയ്ക്കും സഹായിക്കുന്നതിനാല്‍ പശു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ അടിത്തറയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗാന്ധിനഗര്‍ കാമധേനു സര്‍വകലാശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിദത്ത കൃഷി പൂര്‍ണമായും പശുക്കളെ ആശ്രയിച്ചാണ്. പശുവിന്റെ ഒരു ഗ്രാം ചാണകത്തില്‍ മുന്നൂറ് കോടിയിലേറെ ബാക്ടീരിയകള്‍ ഉണ്ടായിരിക്കും.

ഇത് മണ്ണിന്റെ  വളക്കൂറിനെ നല്ല രീതിയില്‍ സഹായിക്കും. മണ്ണിന്റെ വളക്കൂര്‍ വര്‍ധിച്ചാല്‍ കര്‍ഷകരുടെ വരുമാനം വര്‍ധിക്കും. ഗുജറാത്തിലെ അമൂല്‍ ഇതിന് ഉദാഹരണമാണെന്നും ആചാര്യ ദേവ് വ്രത് കൂട്ടിച്ചേര്‍ത്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top