News Desk

2021-04-28 06:01:19 pm IST

ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനില്‍ സാങ്കേതിക തകരാറെന്ന് പരാതി. കോവിന്‍ വെബ്‌സൈറ്റ് മുഖേന വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ ശ്രമിച്ചവരാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. 

കോവിന്‍ വെബ്‌സൈറ്റ് തകരാറിലാണെന്നും പേര് രജിസ്റ്റര്‍ ചെയ്യാനാകുന്നില്ലെന്നുമാണ് ഇവര്‍ പറയുന്നത്. ഒട്ടേറെപേര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വിറ്ററിലും രംഗത്തെത്തിയിട്ടുണ്ട്. കോവിന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വെബ്‌സൈറ്റ് തകരാറിലാണെന്നാണ് പലര്‍ക്കും കാണിക്കുന്നത്.

ഇന്ന് നാല് മണി മുതലാണ് 18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. കോവിന്‍ വെബ്‌സൈറ്റ്, ആരോഗ്യസേതു ആപ്പ്, ഉമാങ് വെബ്‌സൈറ്റ് എന്നിവ വഴി വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നടത്താം. മെയ് ഒന്ന് മുതലാണ് 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിച്ചു തുടങ്ങുക.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top