News Desk

2021-05-18 02:44:27 pm IST

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ സി.പി.ഐ.എം മന്ത്രിമാര്‍ തീരുമാനമായി. രാവിലെ നടന്ന പി.ബി നേതാക്കളും യോഗവും തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റുമാണ് മന്ത്രിമാരുടെ പാനല്‍ തയ്യാറാക്കിയത്. 

സി.പി.ഐ.എം സംസ്ഥാന സമിതി അംഗീകരിച്ച പട്ടികയിലെ ഏറ്റവും പ്രത്യേകത ശൈലജയ്ക്കും ഇടമില്ല എന്നുള്ളതാണ്. കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് എം.വി ഗോവിന്ദനും കെ. രാധാകൃഷ്ണനും മന്ത്രിമാരായി. സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ പി. രാജീവിനും കെ.എന്‍ ബാലഗോപാലും ഇടം ലഭിച്ചു. 

ഡി.വൈ.എഫ്.ഐ പ്രതിനിധിയായി പി.എം മുഹമ്മദ് റിയാസ് മന്ത്രിയായപ്പോള്‍ മുന്‍ എം.പി കൂടിയായ എം.ബി രാജേഷ് സ്പീക്കറായി. രണ്ടാം പിണറായി മന്ത്രിസഭയിലും രണ്ട് വനിതകള്‍ക്ക് ഇടം ലഭിച്ചു.

എം.വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍, പി. രാജീവ്, വി.എന്‍ വാസവന്‍, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ആര്‍. ബിന്ദു, വീണ ജോര്‍ജ്, വി. അബ്ദുറഹ്മാന്‍ ഇവരാണ് സി.പി.ഐ.എം മന്ത്രിമാര്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
CPIM Kerala
Top