News Desk

2021-03-05 08:58:07 pm IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക സി.പി.ഐ.എം പുറത്തിറക്കി. രണ്ട് ടേം നിബന്ധന കര്‍ശനമാക്കിയതോടെ സി.പി.ഐ.എം സാധ്യതാ പട്ടികയില്‍ ഇരുപതിലേറെപ്പേര്‍ പുതുമുഖങ്ങലാണ്. 

തോമസ് ഐസക്, ജി. സുധാകരന്‍, സി. രവീന്ദ്രനാഥ്, എ.കെ ബാലന്‍, ഇ.പി ജയരാജന്‍ എന്നീ മന്ത്രിമാര്‍ക്ക് ഇക്കുറി സീറ്റില്ല. ഘടകകക്ഷിക്ക് സീറ്റ് കൊടുക്കേണ്ടതിനാല്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍എ മത്സരത്തിനുണ്ടാവില്ല. 

രണ്ട് ടേം പൂര്‍ത്തിയാക്കിയില്ലെങ്കിലും ബേപ്പൂര്‍ എം.എല്‍.എ വി.കെ.സി മമ്മദ് കോയ, ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു അരുണന്‍ എന്നിവരും ഇത്തവണ സ്ഥാനാര്‍ഥികളാവില്ല. ഷൊര്‍ണൂര്‍ എം.എല്‍.എയായ പി.കെ ശശിയും മത്സരത്തിനില്ല. 

മന്ത്രി എ.കെ ബാലന്റെ ഭാര്യ പി.കെ ജമീല, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര്‍. ബിന്ദു എന്നിവര്‍ സാധ്യതാ പട്ടികയിലുണ്ട്. എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ നേതാക്കളായ ജെയ്ക്ക് സി. തോമസ് (പുതുപ്പള്ളി), എം. വിജിന്‍ (കല്ല്യാശ്ശേരി), കെ.വി സുമേഷ് (അഴീക്കോട്), സച്ചിന്‍ ദേവ് (ബാലുശ്ശേരി), എം.എസ് അരുണ്‍കുമാര്‍ (മാവേലിക്കര) തുടങ്ങിയവര്‍ ഇത്തവണ ജനവിധി തേടും.

ഉദുമ-സി.എച്ച് കുഞ്ഞമ്പു
തൃക്കരിപ്പുര്‍-എം. രാജഗോപാല്‍
പയ്യന്നൂര്‍-പി.ഐ മധുസൂദനന്‍
കല്ല്യാശ്ശേരി-എം. വിജിന്‍
തളിപ്പറമ്പ-എം.വി ഗോവിന്ദന്‍
അഴീക്കോട്-കെ.വി സുമേഷ്
ധര്‍മടം-പിണറായി വിജയന്‍
തലശ്ശേരി-എ.എന്‍ ഷംസീര്‍
മട്ടന്നൂര്‍-കെ.കെ ശൈലജ
മാനന്തവാടി-കേളു 
കൊയിലാണ്ടി-പി. സതീദേവി/കാനത്തില്‍ ജമീല
പേരാമ്പ്ര-ടി.പി രാമകൃഷ്ണന്‍
ബാലുശ്ശേരി-സച്ചിന്‍ദേവ് 
കോഴിക്കോട് നോര്‍ത്ത്-തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പുര്‍-മുഹമ്മദ് റിയാസ്
തിരുവമ്പാടി-ഗിരീഷ് ജോണ്‍/ലിന്റോ ജോസഫ്
തൃത്താല- എം.ബി രാജേഷ്
ഷൊര്‍ണൂര്‍-സി.കെ രാജേന്ദ്രന്‍ 
ഒറ്റപ്പാലം-പി. ഉണ്ണി
കോങ്ങാട്-പി.പി സുമോദ്
മലമ്പുഴ-എ. പ്രഭാകരന്‍
പാലക്കാട്-തീരുമാനമായില്ല
തരൂര്‍-പി.കെ ജമീല
നെന്മാറ-കെ. ബാബു 
ആലത്തൂര്‍-കെ.ഡി പ്രസേനന്‍ 
ഇരിങ്ങാലക്കുട-ആര്‍. ബിന്ദു 
മണലൂര്‍-മുരളി പെരുനെല്ലി
വടക്കാഞ്ചേരി-സേവ്യര്‍ ചിറ്റിലപ്പള്ളി 
ഗുരുവായൂര്‍-ബേബി ജോണ്‍ 
പുതുക്കാട്-കെ.കെ. രാമചന്ദ്രന്‍ 
ചാലക്കുടി-യു.പി.ജോസഫ്
തൃക്കാക്കര-ജെ. ജേക്കബ്
കൊച്ചി-കെ.ജെ മാക്‌സി
തൃപ്പൂണിത്തുറ-എം. സ്വരാജ്
വൈപ്പിന്‍-കെ.എന്‍ ഉണ്ണികൃഷ്ണന്‍
കോതമംഗലം-ആന്റണി ജോണ്‍
ഉടുമ്പന്‍ ചോല-എം.എം മണി
ദേവികുളം-എ. രാജ
പുതുപ്പള്ളി-ജെയ്ക്ക് സി തോമസ്
കോട്ടയം-അനില്‍കുമാര്‍
ഏറ്റുമാനൂര്‍-വി.എന്‍ വാസവന്‍
ചെങ്ങന്നൂര്‍-സജി ചെറിയാന്‍
മാവേലിക്കര-എം.എസ് അരുണ്‍കുമാര്‍
കായംകുളം-യു. പ്രതിഭ
അമ്പലപ്പുഴ-എച്ച്. സലാം
ആലപ്പുഴ-ടി.പി ചിത്തരഞ്ജന്‍
അരൂര്‍-ദലീമ ജോജോ
കോന്നി-ജനീഷ്‌കുമാര്‍
ആറന്‍മുള-വീണ ജോര്‍ജ്
കൊല്ലം-എം. മുകേഷ്
കുണ്ടറ-മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര-കെ.എന്‍ ബാലഗോപാല്‍
ചവറ-സുജിത്ത് വിജയന്‍
നെയ്യാറ്റിന്‍കര-അന്‍സലന്‍
കാട്ടാക്കട-ഐ.ബി സതീഷ്
പാറശ്ശാല-സി.കെ ഹരീന്ദ്രന്‍
അരുവിക്കര-സ്റ്റീഫന്‍
നേമം-വി. ശിവന്‍കുട്ടി
വട്ടിയൂര്‍ക്കാവ്-പ്രശാന്ത്
കഴക്കൂട്ടം-കടകംപള്ളി സുരേന്ദ്രന്‍
വാമനപുരം-ഡി.കെ മുരളി
ആറ്റിങ്ങല്‍-ജെ.എസ് അംബിക
വര്‍ക്കല-വി ജോയ്
ഇരവിപുരം-എന്‍ നൗഷാദ്


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top