News Desk

2021-03-08 08:55:34 pm IST
പട്ടാമ്പി: നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ സി.പി.എം ബി.ജെ.പിക്ക് വോട്ട് മറിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.

മുസ്ലീം യൂത്ത് ലീഗ് നിയോജകമണ്ഡലം പദയാത്രയുടെ സമാപന സമ്മേളനം ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ കരിമ്പുള്ളിയില്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസുമായും എസ്.ഡി.പി.ഐയുമായും ഒരേസമയം സി.പി.എം പരസ്യമായ ബന്ധം സ്ഥാപിച്ചുവെന്നും പിണറായിയുടെ ഭരണത്തില്‍ രക്ഷപ്പെട്ടത് സി.പി.എം നേതാക്കളുടെ കുടുംബം മാത്രമാണെന്നും പി.കെ ഫിറോസ് ആരോപിച്ചു. 

യുവാക്കളുടെ പ്രതിഷേധത്തിന്റെ കനല്‍ മതി പിണറായി സര്‍ക്കാറിന്റെ അന്ത്യത്തിനെന്നും ഫിറോസ് പറഞ്ഞു. പദയാത്രയുടെ സമാപന സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് എം.കെ. മുഷ്താഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എം.എ. സമദ് മുഖ്യപ്രഭാഷണം നടത്തി.

മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം, സി.പി. മുഹമ്മദ്, വി.ടി ബല്‍റാം എം.എല്‍.എ, കെ.പി ബാപ്പുട്ടി, സി. സംഗീത, കെ.എസ്.ബി.എ തങ്ങള്‍, കെ.ടി.എ ജബ്ബാര്‍, മുഹമ്മദലി മറ്റാംതടം, പി.എം. മുസ്തഫ തങ്ങള്‍, ടി. കുഞ്ഞാപ്പ ഹാജി, സി.എ സാജിത്, ഇ. മുസ്തഫ, പി.കെ ഉണ്ണികൃഷ്ണന്‍, ഷബീര്‍ തോട്ടത്തില്‍, സി. കുഞ്ഞുമണി, വി.ടി സക്കീര്‍ഹുസൈന്‍, വി. ഹംസ, വി.എം ഷരീഫ്, ഷിഹാബ് കരിമ്പുള്ളി, സൈനുല്‍ ആബിദ്, ഹംസ കൊണ്ടൂര്‍ക്കര തുടങ്ങിയവര്‍ പങ്കെടുത്തു



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 



Top