News Desk

2021-04-25 09:46:08 pm IST
ദോഹ: വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍ കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി. വാട്‌സ്ആപ്പ് ഉപയോക്താക്കളെ ടാര്‍ഗറ്റ് ചെയ്യുന്ന ഹാക്കിംഗ് ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സി.ആര്‍.എ വ്യക്തമാക്കി. വാട്‌സ്ആപ്പ് ഉപയോക്താക്കളോട് അധിക സുരക്ഷയ്ക്കായി രണ്ട്-ഘട്ട വെരിഫിക്കേഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍  മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

വാട്‌സ്ആപ്പിലേക്ക് അധിക സുരക്ഷയുടെ പേരില്‍ രണ്ട്-ഘട്ട വെരുഫിക്കേഷന്‍ കോഡ് ആവശ്യപ്പെട്ട് മെസേജുകള്‍ വന്നാല്‍ ആ കോഡ് ആരുമായി പങ്കിടരുതെന്ന് സി.ആര്‍.എ വ്യക്തമാക്കി. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ പുതിയ വാട്‌സ്ആപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്തതിനു ശേഷം ആ അക്കൗണ്ടിന്റെ നിയന്ത്രണം കൈവശമാക്കുന്നതിന് വേണ്ടി ഹാക്കര്‍മാരാണ്് ഇത്തരത്തില്‍ കോഡിനായി മെസേജുകള്‍ അയക്കുന്നത്. 

കോഡ് വെരിഫൈഡ് ആകാന്‍ പല മാര്‍ഗങ്ങളിലൂടെ ഉപയോക്താക്കളെ വിശ്വസിപ്പിക്കാന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുന്നതായിരിക്കും. അത്തരത്തില്‍ കോഡ് ലഭിക്കുകയാണെങ്കില്‍ ആരുമായും അവ പങ്കിടാന്‍ പാടില്ല. കോഡ് വെരിഫൈ ആയി കഴിഞ്ഞാല്‍ വാട്‌സ്ആപ്പിന്റ നിയന്ത്രണം ആ വ്യക്തിക്കും ലഭിക്കുന്നതായിരിക്കും. യഥാര്‍ത്ഥ ഉടമയുടെ മേല്‍വിലാസത്തില്‍ ആ വ്യക്തിയ്ക്ക് കോണ്‍ടാക്റ്റുകല്‍ ദുരുപയോഗം ചെയ്യാന്‍ സാധിക്കുമെന്നും സി.ആര്‍.എ വ്യക്തമാക്കുന്നുണ്ട്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top