News Desk

2021-04-12 09:30:00 pm IST
ദോഹ: ഖത്തറില്‍ റമദാന്‍ വൃതാരംഭം നാളെ (ചൊവ്വാഴ്ച്ച). ഇന്ന് മാസപ്പിറവി കണ്ടതോടെ വൃതാരംഭം നാളെയാണെന്ന് അവ്കാഫ് മന്ത്രാലയം അറിയിച്ചു. മന്ത്രാലയം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അവ്കാഫ് മന്ത്രാലയത്തിലെ മാസപ്പിറവി നിരീക്ഷണ സമിതി ചെയര്‍മാന്‍ ഡോ. ഷെയ്ഖ് തഖീല്‍ അല്‍ ഷമ്മരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇന്നലെ മാസപ്പിറവി ദര്‍ശിക്കാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ച റമദാന്‍ ആരംഭിക്കുമെന്ന് അവ്കാഫ് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് ആ ട്വീറ്റ് നീക്കം ചെയ്ത് പുനപരിശോധിക്കുമെന്ന് അറിയിച്ചിരുന്നു.

റജബ് അവസാനിച്ച് ശഅ്ബാന്‍ ആരംഭിച്ച തിയ്യതി സംബന്ധിച്ചുള്ള ആശയക്കുഴപ്പമാണ് ഇതിന് കാരണമായത്. റജബ് 29 മാത്രമാണോ ഉണ്ടായിരുന്നത് അതോ 30 ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ച് ആരും തെളിവ് ഹാജരാക്കിയിട്ടില്ലെന്നും അതു കൊണ്ട് തന്നെ തിങ്കളാഴ്ച്ചയും മാസപ്പിറവി നിരീക്ഷിക്കുമെന്നും അവ്കാഫ് അറിയിക്കുകയായിരുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top