News Desk

2021-05-10 06:10:27 pm IST
ദോഹ: ഖത്തറില്‍ നാളെ (ചൊവ്വ) ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് അവ്കാഫ് മന്ത്രാലയം മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചു. മാസപ്പിറവി ദൃശ്യമായവര്‍ സാക്ഷ്യപ്പെടുത്തുന്നതിന് അല്‍ ദഫ്നയിലുള്ള അവ്കാഫ് മന്ത്രാലയം ബില്‍ഡിങിലെ മാസിപ്പിറവി നിരീക്ഷണ സമിതി ഓഫിസില്‍ എത്തണം. 

നാളെ മഗ്രിബ് നമസ്‌കാരത്തിന് ശേഷം കമ്മിറ്റി യോഗം ചേരുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, നാളെ മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യതയില്ലെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് നേരത്തേ അറിയിച്ചിരുന്നു.

Top