Breaking News
ഓൺലൈൻ വീഡിയോ ഗെയിമുകളെക്കുറിച്ച് ദുബായ് പോലീസിന്റെ ജാഗ്രത നിർദേശം | റിയാദ് ജി.സി.സി ഉച്ചകോടി: കുവൈത്ത് അമീർ പങ്കെടുക്കും | 71000 പാക്കിസ്ഥാൻ വിദഗ്ധ തൊഴിലാളികൾ ഖത്തറിലേക്ക് | യു.എ.ഇ റെസിഡന്‍സ് വിസ ഇനി 40 മിനിറ്റില്‍ | ‘മിസ് യൂണിവേഴ്‌സ് 2019 കിരീടം’ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സിക്ക് | ബ്രിട്ടീഷ് പോലീസ് ആസ്ഥാനം ഹോട്ടലാക്കി ‘ലുലു ഗ്രൂപ്പ് | വ്യോമ മേഖലയിൽ ഖത്തർ-റുവാണ്ട കരാറുകളിൽ ഒപ്പുവച്ചു | ഒമാനിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന തൊഴിൽ റിക്രൂട്ടിങ് ഓഫീസ് അടച്ചു | ഖത്തറിലെ അൽ വക്ര ബീച്ചിൽ ബലദിയ ശുചീകരണം നടത്തി | ഗൾഫ് പ്രതിസന്ധി ഉടൻ തന്നെ പരിഹരിക്കാനാവുമെന്ന് കുവൈത്ത് |
സതാംപ്‌ടണ്‍: ലോകകപ്പില്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്‍റെ ജയത്തുടക്കം. ദക്ഷിണാഫ്രിക്കയെ മൂന്നാം തോല്‍വിയിലേക്ക് തള്ളിവിട്ട് ഇന്ത്യ 15 പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി. 

ദക്ഷിണാഫ്രിക്കയുടെ 227 റണ്‍സ് മറികടക്കുമ്പോള്‍ സെഞ്ചുറി വീരന്‍ രോഹിത്(144 പന്തില്‍ 122 റണ്‍സ്) പുറത്താകാതെ നിന്നു. നേരത്തെ ചാഹലിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ 50 ഓവറില്‍ 227/9ല്‍ ഒതുക്കിയത്.  മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് തകര്‍ച്ചയോടെയായിരുന്നു തുടക്കം . നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു.

 യൂസ്വേന്ദ്ര ചാഹല്‍ നാല് വിക്കറ്റ് നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഒരു ഘട്ടത്തില്‍ 89ന് അഞ്ച് എന്ന ദയനീയാവസ്ഥയിലായിരുന്നു ദക്ഷിണാഫ്രിക്ക. പിന്നീട് ചെറത്തുനില്‍പ്പാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 42 റണ്‍സ് നേടിയ ക്രിസ് മോറിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.    ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍, ബൂമ്ര എന്നിവര്‍ രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി  

  
Top