Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |

ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. 18 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 240 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 49.3 ഓവറില്‍ ഓള്‍ ഔട്ടായി. അര്‍ദ്ധസെഞ്ചുറിയുമായി ജഡേജ പൊരുതിയെങ്കിലും ജയത്തിലെത്തിക്കാനായില്ല. 77 റണ്‍സെടുത്ത ജഡേജയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ധോണി 50 റണ്‍സെടുത്തു.

പാണ്ഡ്യ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജ അര്‍ദ്ധ സെഞ്ച്വറി നേടിയെങ്കിലും അവസാനം ഇറങ്ങിയവര്‍ക്ക് പിടിച്ചുനിര്‍ത്താനായില്ല. 59 ബോളില്‍ 77 റണ്‍സെടുത്താണ് ജഡേജ പുറത്തായത്.

240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യതകര്‍ച്ചയോടെയാണ് കളി തുടങ്ങിയത്. 100 തികയ്ക്കുന്നതിനിടെ ഹാര്‍ദിക് പാണ്ഡ്യയടക്കം 32 (63 പന്തില്‍) ആറ് വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായി. രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്.

സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സ് എത്തുമ്പോഴേയ്ക്കും ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടമായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (നാലു പന്തില്‍ ഒന്ന്), ലോകേഷ് രാഹുല്‍ (ഏഴു പന്തില്‍ ഒന്ന്), ക്യാപ്റ്റന്‍ വിരാട് കോലി (ആറു പന്തില്‍ ഒന്ന്), ദിനേഷ് കാര്‍ത്തിക് 25 പന്തില്‍ ആറ്) റിഷഭ് പന്ത് (56 പന്തില്‍ 32)എന്നിവരാണ് പുറത്തായത്.

Top