News Desk

2021-03-06 02:32:33 pm IST
തിരുവനന്തപുരം: സി.പി.ഐ.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന് സീറ്റ് നല്‍കാത്തതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. സീറ്റ് നിഷേധത്തിനെതിരെ വലിയ പ്രതിഷേധമാണ് സൈബര്‍ ഇടങ്ങളില്‍ ജയരാജനെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്നത്. 

പി.ജെ ആര്‍മിയുടെ നേതൃത്വത്തില്‍ ഫേസ്ബുക്കില്‍ പ്രതിഷേധം ശക്തമാണ്. നേതാക്കാന്‍മാരുടെ ഭാര്യമാര്‍ക്ക് സീറ്റു നല്‍കുന്ന സി.പി.ഐ.എം എന്തുകൊണ്ടാണ് പി. ജയരാജന് സീറ്റ് നിഷേധിച്ചതെന്ന് പ്രതിഷേധക്കാര്‍ ചോദിക്കുന്നു. ജയരാജന് സീറ്റ് നല്‍കിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാവുമെന്നും ഫേസ്ബുക്ക് പോസ്റ്റുകളില്‍ പറയുന്നു.

ജയരാജന് സീറ്റ് നിഷേധിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. പി.ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് എം. ധീരജ് കുമാര്‍ രാജിവെച്ചിരുന്നു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top