News Desk

2021-05-31 09:07:21 pm IST
ദോഹ: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ ഖത്തറിലെ പതിനൊന്ന് ദിവസത്തെ സന്ദര്‍ശനത്തെ ചൊല്ലി വിമര്‍ശനം. സൗദി, എമിറാത്തി മാധ്യമങ്ങളാണ് ഹനിയയുടെ ദോഹ സന്ദര്‍ശനത്തില്‍ ആഡംബര ഹോട്ടലിലെ താമസത്തെ തെളിവുകള്‍ സഹിതം പുറത്തു വിട്ടിരിക്കുന്നത്. 

എന്നാല്‍ ഈ തെളിവുകള്‍ കെട്ടിച്ചമച്ചതാണ് എന്നും ഇക്കാര്യത്തില്‍ ഫലസ്തീന്‍ നേതാവിന്റെ ആത്മാഭിമാനത്തെയാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചോദ്യം ചെയ്യുന്നത് എന്നും ട്വിറ്ററില്‍  ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടി. ഹനിയ്യ 1,045,604.70 ഡോളര്‍ ചിലവിലാണ് ദോഹയില്‍ ആഡംബര ഹോട്ടലില്‍ തങ്ങിയത് എന്നായിരുന്നു ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. അതേസമയം, ഖത്തറില്‍ ലോക്കഡൗണ്‍ ഉള്ള സമയത്തായിരുന്നു ഹനിയ്യ ആഡംബര ഹോട്ടലില്‍ താമസിച്ചത് എന്ന മാധ്യമ പ്രചാരണം തെറ്റാണെന്ന് ട്വിറ്റര്‍ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടി. 

ഹനിയയുടെ ആഡംബര ഹോട്ടല്‍ താമസത്തിന്റെ ബില്ലുകളില്‍ ടാക്‌സ് അഞ്ച് ശതമാനം എര്‍പ്പെടുത്തിയത് ഖത്തര്‍ പോലെ ടാക്‌സ് നിലവില്‍ ഇല്ലാത്ത രാജ്യത്ത് ഏതു വിധത്തിലാണ് സാധുത ഉണ്ടാവുക എന്നും ചോദ്യങ്ങളുയരുന്നു. ഫലസ്തീനിലെ സ്വതന്ത്ര സമരങ്ങളിലും മനുഷ്യാവകാശങ്ങളിലും ശക്തമായ സാന്നിധ്യമറിയിക്കുന്ന ഹമാസിനെയും അതിന്റെ നേതാവിനെയും കരിവാരിതേക്കാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നില്ലെന്നും ട്വിറ്ററില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top