News Desk

2021-03-03 10:13:16 am IST
ദോഹ: തങ്ങളുടെ നാട്ടിലെ റെയില്‍വേ പദ്ധതിയെന്ന പേരില്‍ അല്‍ബേനിയന്‍ പ്രധാനമന്ത്രി ഇ.ടി രമ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദോഹ മെട്രോയുടെ ചിത്രങ്ങള്‍ക്ക് വലിയ വിമര്‍ശനം. അല്‍ബേനിയയിലെ തിരങ്ങ-ടൂറസ് റെയില്‍വേ പദ്ധതി എന്ന പേരിലാണ് അല്‍ബേനിയന്‍ പ്രധാനമന്ത്രി ദോഹ മെട്രോയുടെ  ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.  പിന്നീട് ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയിട്ടുണ്ട്. 

2016ല്‍ ദോഹ മെട്രോയുടെ ഉദ്ഘാടനത്തിന് മുമ്പേ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിന്നുള്ള ചിത്രങ്ങളാണ് അല്‍ബേനിയന്‍ പ്രധാനമന്ത്രി റെയില്‍വേ പദ്ധതി എന്ന പേരില്‍ പോസ്റ്റ് ചെയ്തതെന്ന് ട്വിറ്റര്‍് ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. 90.4 മില്യണ്‍ യൂറോയുടെ പദ്ധതിയാണ് ഇതെന്നാണ് അല്‍ബേനിയന്‍ പ്രധാനമന്ത്രിയുടെ അവകാശ വാദം. ഇതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനങ്ങളുടെ ബ്ലൂ പ്രിന്റും അല്‍ബേനിയന്‍ പ്രധാനമന്ത്രി സമൂഹ മാധ്യമങ്ങളില്‍ പങ്ക് വച്ചിട്ടുണ്ട്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Tags :
Doha Metro
Top