News Desk

2021-06-11 08:17:15 pm IST

ദോഹ: ഖത്തറില്‍ ബീച്ചുകളില്‍ വാരാന്ത്യ സമയങ്ങളില്‍ കുടുംബ സന്ദര്‍ശകരുടെ തിരക്ക് പരിഗണിച്ച് സുരക്ഷ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യം. പ്രാദേശിക പത്രമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

അത്യാഹിത സാഹചര്യങ്ങള്‍ ഒഴിവാക്കാനായി നിലവില്‍ ബീച്ചുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യങ്ങള്‍ അപര്യാപ്തമാണ്. ലൈഫ് ഗാര്‍ഡുകളുടെ എണ്ണം ബീച്ചുകളില്‍ വര്‍ധിപ്പിക്കുന്നത് ഇക്കാര്യത്തില്‍ ഗുണം ചെയ്യും. 

മുങ്ങി മരണങ്ങള്‍ ഒഴിവാക്കാനും അത്യാഹിതങ്ങളില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കാനും സൗകര്യങ്ങള്‍ വേണം. യുവാക്കളില്‍ ഇത്തരത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരെ പങ്കെടുപ്പിച്ച് രക്ഷാ പ്രവര്‍ത്തകരുടെ  എണ്ണം വര്‍ധിപ്പിക്കണം. 

ബീച്ചുകളില്‍ അപായ സിഗ്‌നലുകള്‍ വര്‍ധിപ്പിക്കാനും കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ എഴുതിച്ചേര്‍ക്കാനും സൗകര്യങ്ങള്‍ വേണം. ബീച്ചുകളില്‍  കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ എപ്പോഴും ജാഗ്രത പുലര്‍ത്തണമെന്ന ആഹ്വാനവും പ്രധാനപെപട്ടതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Tags :
Qatar Doha
Top