News Desk

2021-05-08 07:14:44 pm IST
തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളില്‍ യാത്ര ചെയ്യാനുള്ള പാസിന് ഓണ്‍ലൈനിലൂടെ അപേക്ഷിക്കാമന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. pass.bsafe.gov.in എന്ന വെബ്‌സൈറ്റിലൂടെ പാസെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു.

അടിയന്തര ഘട്ടത്തിലെ പാസിന് അത്യാവശ്യക്കാര്‍ മാത്രമെ അപേക്ഷിക്കാന്‍ പാടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. യാത്രാനുമതി കിട്ടിയാല്‍ വെബ്‌സൈറ്റില്‍ നിന്നും പാസ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. യാത്രക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതണം. 

അന്തര്‍ ജില്ലാ യാത്രയ്ക്കുള്ള പാസിനും  വൈബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. മരണം, ആശുപത്രി കേസുകള്‍ തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള അന്തര്‍ജില്ലാ യാത്രകള്‍ക്കെ  അപേക്ഷിക്കാവുള്ളു. കൂടാതെ പുറത്ത് കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ സത്യവാങ്മൂലം കരുതണം. സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ അതേ രൂപത്തില്‍ എഴുതി തയ്യാറാക്കിയാല്‍ മതിയാകും. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top