കുവൈത്ത് സിറ്റി: കുവൈത്തില്‍ കര്‍ഫ്യൂ ലംഘിച്ചതിന് പ്രവാസികളുള്‍പ്പടെ 13 പേര് കൂടി അറസ്റ്റിലായി. 11 കുവൈത്തികളും രണ്ട് പ്രവാസികളുമാണ് പിടിയിലായത്.ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ രണ്ടുപേര്‍, ജഹ്റ ഗവര്‍ണറേറ്റില്‍ മൂന്നുപേര്‍, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ രണ്ടുപേര്‍, അഹ്മദി ഗവര്‍ണറേറ്റില്‍ ആറുപേര്‍ എന്നിങ്ങനെയാണ് പിടിയിലായത്.
അതേസമയം, കാപിറ്റല്‍, ഹവല്ലി ഗവര്‍ണറേറ്റുകളില്‍ ആരും അറസ്റ്റിലായില്ല. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് ആളുകള്‍ നിയമം ലംഘനം നടത്തുന്നത്.
വൈകിട്ട് ആറുമുതല്‍ പുലര്‍ച്ച അഞ്ചുവരെയാണ് രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നു. കൊവിഡ് വ്യാപനത്തിന്റെ നിയന്ത്രണത്തിന്റെ ഭാഗമായാണ് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. രാത്രി എട്ടുവരെ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നടക്കാന്‍ പ്രത്യേകാനുമതി നല്‍കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക