News Desk

2021-02-01 02:48:28 pm IST
ദോഹ: കഴിഞ്ഞ വര്‍ഷം ദേശീയ ദിനത്തോട് അനുബന്ധിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ പുതിയ കറന്‍സികളുടെ ക്ഷാമം ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍. പ്രാദേശിക പത്രമാണ് വാര്ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

പുതിയ കറന്‍സികള്‍ പുറത്തിറങ്ങി നിരവധി വാരങ്ങള്‍ പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ദൗര്‍ലഭ്യം ഏര്‍പെടുന്നതായി പ്രാദേശിക പത്രങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ ഇരുനൂറു റിയാലിന്റെ കറന്‍സികള്‍ രാജ്യത്തെ  എ.ടി.എം മെഷീനുകളില്‍ സ്വീകരിക്കാന്‍ സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ഇക്കാര്യത്തില്‍ ന്യായങ്ങള്‍ കണ്ടെത്തിയത്. 

നിലവിലെ എ.ടി.എം മെഷീനുകളിലെ സ്‌കാനറുകള്‍ പുതിയ കറന്‍സികള്‍ ഉള്‍കൊള്ളുന്നതില്‍ സാങ്കേതിക തടസ്സം കാണിക്കുന്നുണ്ട് എന്നാണ് വിദഗധര്‍ ചൂണ്ടിക്കാട്ടുന്നത്. പുതിയ കറന്‍സികളുടെ ക്ഷാമം മൂലം ഈ കൊവിഡ് കാലത്തും ജനങ്ങള്‍ പ്രവര്‍ത്തന നിരതമായ അപൂര്‍വം ചില എ.ടി.എം മെഷീനുകള്‍ക്ക് മുന്നില്‍ നീണ്ട വരി നില്കുന്നത് രാജ്യത്തെ സ്ഥിരം കാഴ്ചയാണ്. 

ഈ പ്രശ്‌നം ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും എത്രയും പെട്ടന്ന് തന്നെ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


ALSO WATCH

Top