Breaking News
അയോധ്യ കേസ്; അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം പണിയുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് | ഖത്തറിലെ വെട്ടുക്കിളി കൂട്ടത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധന്‍ | ചേലാകര്‍മ്മം; ഈജിപ്തില്‍ 12 വയസുകാരി കൊല്ലപ്പെട്ടു, മാതാപിതാക്കളും ഡോക്ടറും അറസ്റ്റില്‍ | ഗള്‍ഫിലും ഏഷ്യന്‍ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിക്കുന്നു; ഇറാന്റെ അതിര്‍ത്തിയടച്ചു | ഖത്തറുമായി ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച അനുഭവം പങ്കുവെയ്ക്കാനൊരുങ്ങി ജപ്പാൻ | ഡല്‍ഹിയില്‍ ക്രമസമാധാനം പുനസ്ഥാപിക്കണമെന്ന് അമിത് ഷായോട് അരവിന്ദ് കെജ്രിവാള്‍ | പൊതു സേവനങ്ങള്‍ക്കായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ഏകീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു | ആണവ കരാറുമായി യൂറോപ്യന്‍ യൂണിയന്‍ സഹകരിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി | ആരോഗ്യ നഗരം പദ്ധതി: ഖത്തർ പൊതുജനാരോഗ്യ മന്ത്രി ചർച്ച ചെയ്തു | ഉപേക്ഷിക്കപ്പെട്ട ബോട്ടുകൾ നീക്കം ചെയ്യുന്നതിനായി അൽ വക്ര നഗരസഭയിൽ ക്യാംപെയ്ൻ |
2019-07-06 10:20:30am IST


രാജ്യത്തെ വാഹന ഗാരേജുകൾ ഉപഭോക്താക്കൾ സ്ഥിരമായി തട്ടിപ്പിന് ഇരയാവുന്നതായി പ്രാദേശിക പത്രം റിപ്പോർട് ചെയ്തു. ഗാരേജുകളിൽ ജോലി ചെയ്യുന്നതിൽ അധികവും ഈ മേഖലയിൽ ജോലി പരിചയം ഇല്ലാത്തവരാണ്. ചെറിയ തുക നൽകി അവിദഗ്ധ തൊഴിലാളികളാണ് രാജ്യത്തെ മിക്ക കാർ ഗാരേജുകളിലും പണിയേറ്റെടുത്തിരിക്കുന്നത്.

ഇതിനാൽ തന്നെ കാർ ഗാരേജുകളിൽ ഉപഭോക്താക്കളും വാഹനമുടമകളും മിക്ക ദിവസങ്ങളിലും വാക്ക് തർക്കങ്ങൾ പതിവായി നടന്നു കൊണ്ടിരിക്കുന്നുണ്ട്. നിരവധി തവണ രാജ്യത്തെ പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

രാജ്യത്തെ ഉപഭോക്താക്കളുടെ പോക്കറ്റുകൾ കളിയാവുന്നതാണ് നിലവിൽ കാർ ഗാരേജുകളിലെ ഇടപാടുകൾ എന്നും ഇതിനു മാറ്റം വരണമെങ്കിൽ അധികൃതർ ഉടനടി ഇടപെടണമെന്നും പ്രാദേശിക പത്രം അറിയിച്ചിട്ടുണ്ട്.

Top