News Desk

2021-04-16 04:06:35 pm IST
ദോഹ: ഖത്തറില്‍ മാര്‍ച്ച് മാസം 254 അനധികൃത കടത്തലുകള്‍ പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു. കസ്റ്റംസ് അതോരിറ്റി തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

പരിശോധനകള്‍ പൂര്‍ത്തിയാക്കി ഒരു മണിക്കൂറില്‍ റിലീസ് ചെയ്യുന്ന സാധന സാമഗ്രികളുടെ 98 ശതമാനം ആയി. ഖത്തറില്‍ നിന്ന് ഏറ്റവുമധികം കയറ്റുമതികള്‍ നടത്തുന്നത് ഇന്ത്യയിലേക്കാണ്. ചൈനയാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 

അമീരി തീരുമാന പ്രകാരം 905 ഭക്ഷ്യ വസ്തുക്കളെ തീരുവയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹമദ് തുറമുഖത്ത് കസ്റ്റംസ് ബ്രോക്കേഴ്സിനായി പ്രത്യേക ഓഫീസ് നിര്‍മ്മിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമുണ്ടായിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top