Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ: ഖത്തർ കസ്റ്റംസ് അതോറിറ്റിയുടെ പുതിയ ലോഗോ രൂപകൽപ്പന ചെയ്യാൻ  പൗരന്മാർക്കും പ്രവാസികൾക്കും അവസരം. മത്സരത്തിൽ പങ്കെടുക്കാൻ  താൽപ്പര്യമുള്ള ക്രിയേറ്റീവ്, കഴിവുള്ള പൗരന്മാരെയും താമസക്കാരെയും  ക്ഷണിക്കുന്നുവെന്ന് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് (ജി‌എസി) അറിയിച്ചു.

മത്സരത്തിന്റെ നിബന്ധനകളും സവിശേഷതകളും ജി‌എസി വെബ്‌സൈറ്റായ http://customs.gov.qa ൽ പട്ടികപ്പെടുത്തിയിട്ടുണ്ട്, വിജയിക്ക് 50,000 റിയാൽ ആണ് സമ്മാന തുക. എൻ‌ട്രികൾ‌ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഒക്‍ടോബർ‌ 1 ആണ്. customs.gov.qa

പുതിയ ജി‌എസി ലോഗോ മറ്റേതെങ്കിലും അതോറിറ്റിയുടെ ലോഗോയുമായി സാമ്യമുള്ളതാകരുത് . കൂടാതെ, ലോഗോയുടെ രണ്ട് പകർപ്പുകൾ നിർമ്മിക്കണം,  ഒന്ന് 'ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ്', മറ്റൊന്ന് 'ഖത്തർ കസ്റ്റംസ്' .ഓരോമത്സരാർത്ഥിക്കും  പരമാവധി മൂന്ന് ഡിസൈനുകൾ സമർപ്പിക്കാൻ കഴിയും. 

ലോഗോ എല്ലാ മീഡിയയിലുടനീളം  പരസ്യ ആവശ്യങ്ങൾക്കു  ഉപയോഗിക്കുന്നതിന് അനുയോജ്യമായിരിക്കണം, മാത്രമല്ല അതിന്റെ ആകൃതിയോ ഘടകങ്ങളോ നഷ്ടപ്പെടാതെ  ഉപയോഗിക്കാൻ കഴിയണം. കളറിലും , ബ്ലാക് ആൻഡ് വൈറ്റിലും എൻട്രികൾ നൽകണം.

ഡിസൈനുകൾ ഒരു സിഡി അല്ലെങ്കിൽ ഫ്ലാഷ് മെമ്മറിയിൽ സമർപ്പിക്കാം .പങ്കെടുക്കുന്നയാളുടെ മുഴുവൻ പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ,  ഖത്തർ ഐഡി കോപ്പി , എന്നിവയോടൊപ്പം കസ്റ്റംസ് ലോഗോ മത്സരം എന്നെഴുതി  സ്റ്റീൽ ചെയ്ത കവറിൽ നിങ്ങളുടെ ഡിസൈൻ അൽ ദഫ്നയിലെ ജി‌എസി ഓഫീസിൽ നൽകണം. 

ഖത്തർ കസ്റ്റംസ് ലോഗോ മത്സരം ( Qatar Customs Logo Competition)എന്ന പേരിൽ വിട്രാൻസ്ഫർ വഴി PR@customs.gov.qa ലേക്ക് ഡിസൈനുകൾ അയയ്ക്കാനും കഴിയും.



Top