News Desk

2021-02-18 05:39:10 pm IST

ദോഹ: നിരോധിത ഗുളികകള്‍ ഖത്തറിലേയ്ക്ക് കടത്താനുള്ള ശ്രമത്തെ കസ്റ്റംസ് പരാജയപ്പെടുത്തി. ക്യാപ്റ്റഗണ്‍ ഗുളികകളാണ് അധികൃതര്‍ പിടിച്ചെടുത്തത്. 50 ക്യാപ്റ്റഗണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്.

തപാല്‍ പാര്‍സലിനുള്ളിലെ മെഡിസിന്‍ ബോക്‌സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ഗുളികകള്‍. പോസ്റ്റല്‍ ഡിസ്പാച്ചസ് ഡിപ്പാര്‍ട്ട്മെന്റിലെ (എക്‌സ്പ്രസ് മെയില്‍ കസ്റ്റംസ്) ജീവനക്കാരന് സംശയം തോന്നിയതിനെ തുടര്‍ന്നാണ് പാഴ്‌സല്‍ പരിശോധിക്കുന്നത്.

അനധികൃത ലഹരിവസ്തുക്കള്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് കസ്റ്റംസ് അതോറിറ്റി തുടര്‍ച്ചയായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top