News Desk

2021-06-07 07:43:19 pm IST
ദോഹ: റുവൈസ് തുറമുഖം വഴി ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി. കസ്റ്റംസ് അഡ്മിനിസ്‌ട്രേഷനാണ് 4.2 കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവ് പിടികൂടിയത്. 

പച്ചക്കറികള്‍ കയറ്റി അയച്ച റഫ്രിജറേറ്റഡ് ട്രക്കിന്റെ എഞ്ചിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച  കഞ്ചാവാണ് കണ്ടെത്തിയത്. രാജ്യത്തേക്ക് അനധികൃതമായി ലഹരി വസ്തുക്കള്‍ കടത്തുന്നതിനെതിരെ  അധികൃതര്‍ നിരന്തരമായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

കള്ളക്കടത്തിന്റെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് അറിയുന്നതിനും അവ കണ്ടെത്തുന്നതിനുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നിരന്തരമായ പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top