ദോഹ: ഹമദ് വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. വിമാനത്താവളത്തിലെ ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. പ്രാദേശിക പത്രമായ 'ദ പെനിന്‍സുല'യാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കഞ്ചാവും ട്രമാഡോല് ഗുളികകളും യാത്രക്കാരന്റെ വയറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. 48.3 ഗ്രാം കഞ്ചാവും ഒന്‍പത് ട്രമാഡോല് ഗുളികകളുമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ വ്യക്തമാക്കി.
യാത്രക്കാരന്റെ വയറിനുള്ളില്‍ സംശയാസ്പദമായ വസ്തു മറച്ചുവെച്ചതായി തോന്നിയതിനെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധന നടത്തിയത്. നിരോധിത ലഹരി വസ്തുക്കള്‍ ബോഡി സ്കാനറിലൂടെ കണ്ടെത്തുകയായിരുന്നു.
അതേസമയം, അനധികൃത ലഹരിവസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അതോറിറ്റി തുടര്‍ച്ചയായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ശക്തമായ പരിശോധനാ സംവിധാനങ്ങളും അധികൃതര്‍ നടപ്പാക്കുന്നുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക