News Desk

2021-06-10 05:24:29 pm IST
ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 6000 അനധികൃത ഗുളികകള്‍ കസ്റ്റംസ് പിടികൂടി. കസ്റ്റംസ് അധികൃതര്‍ തങ്ങളുടെ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. 

ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും അധികൃതര്‍ പുറത്ത് വിട്ടു. എയര്‍ ഷിപ്‌മെന്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകള്‍ കണ്ടെടുത്തത്. ആകെ മൊത്തം 6009 അനധികൃത ഗുളികകള്‍ അധികൃതര്‍ കണ്ടെടുത്തു. 

അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഈ നിയമ ലംഘനം പിടിച്ചതെന്നും പരിശോധനക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ കസ്റ്റംസ് അഭിനന്ദിക്കുന്നതായും അധികൃതര്‍ ട്വിറ്ററില്‍ പറഞ്ഞു.   


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top