News Desk

2021-03-09 04:57:16 pm IST
ദോഹ: ഖത്തറിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച പണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഖത്തര്‍ കസ്റ്റംസ് അധികൃതര്‍ തങ്ങളുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

കാറില്‍ പ്രത്യേക സ്ഥലങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. രാജ്യത്ത് പ്രവേശിക്കുമ്പോള്‍ കൈവശം വെക്കേണ്ട തുകയെ കുറിച്ച് ധാരണയില്ലാത്തതാണ് യാത്രക്കാരന് ഈ തെറ്റ് പറ്റിയതെന്ന് കരുതപ്പെടുന്നതായി അധികൃതര്‍ പറഞ്ഞു.

അന്‍പതിനായിരം റിയാല്‍ ആണ് കാറില്‍ നിന്നും അധികൃതര്‍ പിടിച്ചെടുത്തത്. ഇദ്ദേഹത്തെ കൂടുതല്‍ നിയമ നടപടികള്‍ക്കായി അധികൃതര്‍ മുതിര്‍ന്ന ഓഫീസര്‍മാര്‍ക്ക് കൈമാറി.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top