News Desk

2021-06-11 08:26:33 pm IST

ദോഹ: രാജ്യത്തേക്ക് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച അനധികൃത മയക്കുമരുന്ന് പദാര്‍ത്ഥങ്ങള്‍ പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു. ഖത്തര്‍ എയര്‍ കാര്‍ഗോ, പ്രൈവറ്റ് എയര്‍പോര്‍ട്‌സ് ഡിപ്പാര്‍ട്‌മെന്റ്, കസ്റ്റംസ് എന്നിവരുടെ നേതൃത്വത്തിലാണ് നിയമ ലംഘനം പിടികൂടിയത്.  

6,009 മയക്കുമരുന്ന് ഗുളികകള്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും അധികൃതര്‍ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു. അത്യാധുനിക സാങ്കേതിക വിദ്യയും ഉദ്യോഗസ്ഥരുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തനവുമാണ് നിയമ ലംഘനം പിടികൂടാന്‍ കാരണമായതെന്ന് ഖത്തര്‍ കസ്റ്റംസ് ചൂണ്ടിക്കാട്ടി.  



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top