News Desk

2021-06-10 03:03:42 pm IST

ദോഹ: ഖത്തറില്‍ കൊവിഡ് മൂലം സാമ്പത്തിക ഇടപാടുകള്‍ വലിയ തോതില്‍ ഓണ്‍ലൈന്‍ ആയത് മുതലെടുത്ത് ചില കേന്ദ്രങ്ങള്‍ പ്രമുഖ റെസ്റ്റോറന്റുകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പേരില്‍ തട്ടിപ്പുകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് ഖത്തറിലെ പ്രാദേശിക പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

കൊറോണയുടെ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും പ്രയോജനപ്പെടുത്തി ഹാക്കര്‍മാര്‍ പുതിയ രീതിയിലുള്ള അക്രമങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജ പേരുകളാണ് ഇത്തരത്തില്‍ ആക്രമണം നടത്തുന്നവര്‍ അധികവും ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്നവയും ഓണ്‍ലൈന്‍ ഓഡര്‍ നല്‍കുന്നവരും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. 

ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്നവരുടെ ബാങ്ക് അകൗണ്ടുകള്‍ രഹസ്യ നമ്പറുകള്‍ എന്നിവ കൈക്കലാക്കി വലിയ സാമ്പത്തിക തട്ടിപ്പ് നടത്തുക എന്നതാണ് ഈ ഹാക്കര്‍മാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ധനകാര്യ സ്ഥാപനങ്ങളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പരമാവധി പാലിക്കുക എന്നതാണ് ജനങ്ങള്‍ കൈക്കൊള്ളേണ്ട നിലപാട് എന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ടില്‍ പറയുന്നു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top