News Desk

2021-05-29 07:49:08 pm IST
ദോഹ:  മുന്നറിയിപ്പുകള്‍ക്കിടയിലും ഗള്‍ഫ് മേഖലയില്‍ സൈബര്‍ തട്ടിപ്പുകള്‍ ദിനംപ്രതി പെരുകുകയാണ്. ബാങ്ക് പ്രതിനിധികളായും മെഗാ മേളകളുടെ സംഘാടകരായുമെത്തുന്ന  തട്ടിപ്പുകാരെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് കാലിയാകുന്ന അവസ്ഥയാണഅ നിലവില്‍. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്  സൈബര്‍ ക്രൈം അധികൃതര്‍.

തട്ടിപ്പില്‍പ്പെട്ടാല്‍...

തട്ടപ്പില്‍പ്പെട്ടെന്നു മനസിലായാല്‍ ഉടന്‍ ബാങ്കില്‍ വിളിച്ച് അക്കൗണ്ട് മരവിപ്പിക്കണം. പൊലീസിലും ഉടന്‍ പരാതി നല്‍കണം. തട്ടിപ്പുകാര്‍ക്ക് പണം പിന്‍വലിക്കാന്‍ സാവകാശം ലഭിക്കാതിരിക്കാന്‍ ഒരു പരിധിവരെ ഇതു സഹായിക്കും. രാജ്യത്തു നിന്നു രക്ഷപ്പെടുന്നതും തടയാനാകും.

സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ഇന്റര്‍നെറ്റ് കോളുകള്‍, ഹാക്കിങ്, ഓണ്‍ലൈന്‍ ഭീഷണികള്‍, ൈസബര്‍ തട്ടിപ്പുകള്‍, വ്യാജ ഇ-മെയിലുകള്‍ എന്നിവയെക്കുറിച്ചെല്ലാം പരാതി നല്‍കാം. 

സൈറ്റില്‍ ഏഴ് നടപടിക്രമങ്ങള്‍ എളുപ്പം പൂര്‍ത്തിയാക്കി പരാതി നല്‍കാം. സൈബര്‍ കുറ്റകൃത്യമാണോ എന്നു രേഖപ്പെടുത്തുന്നതാണ് ആദ്യഘട്ടം. തുടര്‍ന്നു പരാതിക്കാരന്‍ ഐഡി, ടെലിഫോണ്‍ നമ്പറുകള്‍ നല്‍കണം. ഫോണ്‍ നമ്പര്‍ ശരിയാണോയെന്ന് എസ്എംഎസ് വഴി ഉറപ്പാക്കും. ആവശ്യമായ മറ്റു വിശദാംശങ്ങള്‍ കൂടി കൈമാറണം.

ബാങ്ക് പ്രതിനിധിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫോണ്‍ ചെയ്‌തോ എസ്.എം.എസ് അയച്ചോ ഇരയെ കുരുക്കുന്നതാണ് തട്ടിപ്പുകാരുടെ പ്രധാന രീതി. പാസ് വേഡ് ഉള്‍പ്പെടെ മനസിലാക്കി നിമിഷങ്ങള്‍ക്കകം അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിക്കുന്നു. ഇതിന്റെ സന്ദേശം ഫോണില്‍ വരുമ്പോഴാണ് തട്ടിപ്പു അറിയുക.

അപമാനം ഭയന്ന് പലരും പരാതിപ്പെടാതിരിക്കുന്നത് തട്ടിപ്പുകാര്‍ക്ക് സൗകര്യമാകുന്നു. സേവനങ്ങളും സമ്മാനങ്ങളും വാഗ്ദാനം ചെയ്തുള്ള ഓരോ വിളിയും കെണിയാകാം.  അക്കൗണ്ട് കാലിയാകാതിരിക്കാന്‍ ഫോണ്‍ കോളുകള്‍, എസ്എംഎസ്, വാട്‌സാപ്, ഇ-മെയില്‍ എന്നിവയില്‍ ജാഗ്രത പുലര്‍ത്തണം.

റസ്റ്ററന്റുകളുടെയും ഷോപ്പിങ് മാളുകളുടെയും പേരില്‍ വെബ്‌സൈറ്റ് തുടങ്ങി ഇടപാടുകാരുടെ പണം തട്ടുന്ന സംഘങ്ങളുമുണ്ട്. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ വ്യാപകമായതോടെയാണിത്. സാധനങ്ങള്‍ ഫോണില്‍ ഓര്‍ഡര്‍ ചെയ്ത് എത്തുമ്പോള്‍ മാത്രം പണം നല്‍കിയാല്‍ മതി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ

Top