News Desk

2021-02-04 03:56:08 pm IST
ദോഹ: ഖത്തറില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. രാജ്യത്ത് ഇന്ന് 407 പേര്‍ക്കാണ് പുതുതായി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 152,898 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച 407 പേരില്‍ 375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്. 32 പേര്‍ രാജ്യത്തിന് പുറത്ത് നിന്നെത്തിയവരുമാണ്. 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 172 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി 146,474 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 61,75 പേരാണ്. 528 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 56 പേരാണ് തീവ്രപരിചരണത്തിലുള്ളത്. ആറ് പേരെയാണ് പുതുതായി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,799 കൊവിഡ് പരിശോധനകളാണ് രാജ്യത്തുടനീളം നടത്തിയത്. ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകള്‍ എണ്ണം 1,413,949 ആയി. അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top