News Desk

2021-02-09 09:28:44 pm IST
കുവൈത്ത് സിറ്റി: ഒരുവയസ് തികയും മുമ്പേ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്വന്തം പേര്‍ എഴുതിച്ചേര്‍ത്ത് കുവൈത്ത് പ്രവാസി മലയാളി ദമ്പതികളുടെ മകള്‍. 

തൊടുപുഴയിലെ വഴിത്തല മുഴുത്തേറ്റ് വീട്ടില്‍ ജോബിന്‍-അനുപ്രിയ ദമ്പതികളുടെ മകള്‍ കാതറിന്‍ മേരി ജോബിനാണ് ഈ കൊച്ചു മിടുക്കി. ഇതോടൊപ്പം എ.പി.ജെ അബ്ദുല്‍ കലാം സ്മാരക ഇന്റര്‍നാഷണല്‍ ബെസ്റ്റ് അച്ചീവര്‍ ഓഫ് ഇയര്‍ അവാര്‍ഡും കാതറിന്‍ സ്വന്തമാക്കി.