News Desk

2021-02-10 12:15:39 pm IST
ദോഹ: ഖത്തറില്‍ ഇന്ന് പകല്‍ സന്തുലിത കാലാവസ്ഥ പ്രതീക്ഷിക്കപെടുന്നതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. ആകാശത്ത് മേഘങ്ങള്‍ ചിതറിയ നിലയില്‍ കാണപ്പെടും. ചില ഭാഗങ്ങളില്‍ പൊടികാറ്റുണ്ടാവാനും സാധ്യത കാണുന്നുണ്ട്. 

കഴിഞ്ഞ ദിവസങ്ങളില്‍ മൂടല്‍ മഞ്ഞിന്റെ സാന്നിധ്യം ഉള്ളതിനാല്‍ ദൂരക്കാഴ്ച പരിധി കുറയാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതെസമയം, കടലുകളില്‍ പോകുന്നതിനുള്ള മുന്നറിയിപ്പ് തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

കടലില്‍ തിരമാലകള്‍ അസാധാരണമാം വിധം ഉയര്‍ന്നു പൊങ്ങാനും കിഴക്കന്‍ തീര പ്രദേശങ്ങളില്‍ ശക്തമായ കാറ്റനുഭവപ്പെടാനും സാധ്യതയുണ്ട്. ദൂരക്കാഴ്ച പരിധി ചില പ്രദേശങ്ങളില്‍ രണ്ടു കിലോമീറ്റര്‍ ആയി കുറഞ്ഞേക്കും. ദോഹയില്‍ ഇന്നനുഭവപ്പെടാന്‍ സാധ്യതയുള്ള പരമാവധി താപനില ഇരുപത്തിയാറു ഡിഗ്രി സെല്‍ഷ്യസ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top