News Desk

2022-08-15 05:16:53 pm IST
ദോഹ: ദോഹയില്‍ താമസിക്കാതെ മാച്ച് ഡേ ഷട്ടില്‍ സര്‍വീസ് ഉപയോഗപ്പെടുത്തി ലോകകപ്പ് മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് ഹയ്യാ കാര്‍ഡിനായി ഇപ്പോള്‍ അപേക്ഷിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ഹയ്യ കാര്‍ഡ് വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്പുകള്‍ വഴിയും കാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ്. മാച്ച് ഡേ ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് ഖത്തറിലേക്കുള്ള വിസാരഹിത പ്രവേശനം അനുവദിക്കുന്നു. അതേസമയം,  മത്സരങ്ങള്‍ കഴിഞ്ഞ് 24 മണിക്കൂറിനകം അതാത് രാജ്യങ്ങളിലേക്ക് തിരിച്ചുപോകാനും ഹയ്യ കാര്‍ഡ് അനുവദിക്കുന്നു.സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനം (സാധുവായ മാച്ച് ടിക്കറ്റിനൊപ്പം), സൗജന്യ പൊതുഗതാഗത സൗകര്യം എന്നീ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കും.

ഹയ്യ കാര്‍ഡ് ലഭിക്കുന്നതിന് ആരാധകര്‍ അവരുടെ യാത്രാ വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതി. അഅതേസമയം,മാച്ച് ഡേ സര്‍വീസുകള്‍ ഉപയോഗിക്കാത്ത ഖത്തറില്‍ താമസക്കാരായ ലോകകപ്പ് ടിക്കറ്റ് നേടിയവരും ഹയ്യ കാര്‍ഡിന് അപേക്ഷിക്കേണ്ടതുണ്ട്.

നിലവില്‍,ഖത്തര്‍ എയര്‍വേയ്സ്, സൗദി, ഫ്ളൈദുബായ്, എയര്‍ അറേബ്യ, കുവൈറ്റ് എയര്‍വേയ്സ്, ഒമാന്‍ എയര്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലയിലെ നിരവധി വിമാനക്കമ്പനികള്‍ ദോഹയിലേക്കും തിരിച്ചും മാച്ച് ഡേ ഷട്ടില്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹയ്യ ഐ.ഒ.എസ് ലിങ്ക്,  ഹയ്യ ഗൂഗ്ള്‍ പ്‌ളേ ലിങ്ക്, എന്നീ ലിങ്കുകള്‍ സന്ദര്‍ശിച്ച് ഹയ്യ കാര്‍ഡിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top