News Desk

2021-03-03 10:10:36 pm IST
ന്യൂഡല്‍ഹി: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയിഴെുതിയ യുവാവ് പോസ്റ്റ്‌മോര്‍ട്ടത്തിന് തൊട്ടുമുമ്പ് ജീവിതത്തിലേക്ക് തിരിച്ചെത്തി. കര്‍ണാടക സ്വദേശിയായ 27 കാരനാണ് അത്ഭുതകരമായി തിരികെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. 

അപകടം പറ്റി ഗുരുതരമായി പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ വെന്റിലേറ്ററിലായിരുന്ന ഇയാള്‍ മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും തുടര്‍ന്ന് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുകയും ചെയ്തു. 

എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം ടേബിളിലെത്തി, ഡോക്ടര്‍മാര്‍ നടപടികള്‍ക്കായി ഒരുങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയത്. 

പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കിടന്ന് ശരീരം ഇളകുന്നത് പാതോളജിസ്റ്റിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഇയാളെ ഉടന്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇയാളുടെ നില മെച്ചപ്പെട്ടുവരികയാണെന്നും സര്‍ക്കാര്‍ ഹെല്‍ത്ത് ഓഫീസര്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH



Top