ദോഹ:ദോഹയില്‍ യു.എന്‍ തീവ്രവാദ വിരുദ്ധ ഓഫീസ് സ്ഥാപിക്കാനുള്ള കരാറില്‍ ഖത്തര്‍ ഒപ്പുവച്ചു. ഖത്തറിനെ പ്രതിനിധീകരിക്കുന്ന ഷൂറാ കൗണ്‍സിലും, ഐക്യരാഷ്ട്രയുടെ തീവ്രവാദ വിരുദ്ധ ഓഫീസായ യു.എന്‍.സി.ടിയുമായാണ് കരാര്‍ ഒപ്പിട്ടത്.തീവ്രവാദം തടയുന്നതിനും പോരാടുന്നതിനുമാണ് ദോഹയില്‍ ഈ ഓഫീസ് സ്ഥാപിക്കാന്‍ യു.എന്‍ ഒരുങ്ങുന്നത്.
ഷുറ കൗണ്‍സില്‍ സ്പീക്കറായ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സൈദ് അല്‍ മഹമൂദ്, യു.എന്‍ ഭീകരവാദ ഓഫീസ് അണ്ടര്‍ സെക്രട്ടറി ജനറല്‍ വ്ളാഡിമിര്‍ വൊറോന്‍കോവ് എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കരാര്‍ ഒപ്പിട്ടത്. ഖത്തറിന്റെ യു.എന്നിന്റെ സ്ഥിരം പ്രതിനിധി ഷെയ്ഖ ആലിയ ബിന്ത് അഹമ്മദ് ബിന്‍ സെയ്ഫ് അല്‍ താനി ചടങ്ങില്‍ സന്നിഹിതയായിരുന്നു.
ദോഹയില്‍ യു.എന്‍ പ്രോഗ്രാം ഓഫീസ് സ്ഥാപിക്കുന്നത് തീവ്രവാദത്തെ നേരിടുന്നതില്‍ ഖത്തര്‍ വഹിച്ച വിശിഷ്ട പങ്കിനെ അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചതിന്റെ തെളിവാണെന്ന് ഷൂറ കൗണ്‍സില്‍ സ്പീക്കര്‍ പറഞ്ഞു. ഭീകരതയ്ക്കെതിരായ ഒരു പുതിയ മുന്നണിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക