News Desk

2021-04-29 08:26:34 pm IST
ദോഹ: ലോകകപ്പിന് ഒരുങ്ങുന്ന  ഖത്തറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തിന് ചുറ്റുമുള്ള  കൃതൃമ കുളങ്ങളില്‍  100 അരയന്നങ്ങളെ നിക്ഷേപിക്കാന്‍ പരിസ്ഥിതി മന്ത്രാലയം തീരുമാനം. ആസ്പയര്‍ പാര്‍ക്കിന്  ചുറ്റുമുള്ള കൃതൃമ കുളങ്ങളിലും അരയന്നങ്ങളെ നിക്ഷേപിക്കാന്‍ പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.  

ഈ പ്രദേശത്തെ പരിസ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്താനും സന്ദര്‍ശകരെ ആകര്‍ഷിക്കാനുമാണ് അരയന്നങ്ങളെ നിക്ഷേപിക്കാന്‍ തീരുമാനിച്ചതെന്ന് പരിസ്ഥിതി മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട്  പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ ചൂണ്ടിക്കാട്ടി. പരിസ്ഥിതി മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top