ദോഹ: ഖത്തറിലെ ദേശീയ തേന്‍ കൃഷി ഉദ്യമത്തില്‍ പുതുതായി നൂറോളം ഫാമുകളെ കൂടി ഉള്‍പെടുത്താന്‍ തീരുമാനം. ഖത്തര്‍ കാര്‍ഷിക മന്ത്രാലയം സേവന വിഭാഗം മേധാവി അഹമ്മദ് സലിം അല്‍ യെഫിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഖത്തറിലെ അല്‍ റയ്യാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ആണ് അഹമ്മദ് സലിം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഖത്തറിലെ വിവിധ ഫാമുകളില്‍ നിന്നായി നിലവില്‍ 58,000 കിലോഗ്രാം തേന്‍ ഉല്പാദിപ്പിക്കുന്നുണ്ട്. രാജ്യത്ത് കൂടുതല്‍ കര്‍ഷകര്‍ തേന്‍ ഉല്പാദനത്തിനായി രംഗത്ത് വന്നിട്ടുണ്ട്.
തേന്‍ കൃഷിയില്‍ സര്‍ക്കാര്‍ ഇടപെടുന്ന സമയത്ത് രാജ്യത്ത് വെറും മുപ്പത് ഫാമുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് നൂറ്റിമുപ്പത് ഫാമുകളായി മാറിയിട്ടുണ്ട്. ഖത്തറിന്റെ തനത് തേന്‍ ഉല്പാദനങ്ങള്ക്ക് പ്രാദേശിക അന്താരാഷ്ട്ര വിപണികളില്‍ കൂടുതല്‍ ഡിമാന്‍ഡ് വര്‍ധിച്ചത് ഗുണകരമായിട്ടുണ്ട് എന്നും അദേഹം പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക