News Desk

2021-06-06 06:59:36 pm IST

ദോഹ: ഖത്തറില്‍ അഴിമതിക്കെതിരായ പൊതു വികാരം ഉണരണമെന്ന് ശൂറാ കൗണ്‍സില്‍ മേധാവി ഷെയ്ഖ് അല്‍ മഹ്മൂദ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ദോഹയില്‍ അഴിമതിക്കെതിരായ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പാര്‍ലമെന്റേറിയന്‍മാരുടെ ജനറല്‍ സെക്രട്ടേറിയറ്റിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അഴിമതി വിരുദ്ധ മികവിനുള്ള ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഇന്റര്‍നാഷണല്‍ അവാര്‍ഡ് സ്ഥാപിക്കുന്നതിനുള്ള സംരംഭം ഉള്‍പ്പെടെ, ഈ മേഖലയിലെ വിശിഷ്ട വ്യക്തികള്‍ക്ക് ഓരോ വര്‍ഷവും അവാര്‍ഡ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും ഷെയ്ഖ് അല്‍ മഹ്മൂദ് പറഞ്ഞു. 

എല്ലാ വര്‍ഷവും ഡിസംബര്‍ ഒമ്പതാം തീയതി ഐക്യരാഷ്ട്രസഭ നടത്തുന്ന അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനാഘോഷത്തോടനുബന്ധിച്ച്. അഴിമതിക്കെതിരെ പോരാടുന്നതിന് ഖത്തര്‍ വളരെയധികം പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നു അദ്ദേഹം ഓര്‍മിപ്പിച്ചു. 

സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ താല്‍പ്പര്യമുണ്ടെന്നും സമഗ്രതയെയും സുതാര്യതയെയും കുറിച്ചുള്ള ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ഷെയ്ഖ് ആല്‍ മഹ്മൂദ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top