News Desk

2021-03-03 04:09:51 pm IST

ദോഹ: അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഖത്തറിലെ വിവിധ തൊഴില്‍ അവസരങ്ങള്‍ക്കായി ഒന്നര ലക്ഷം പാക് പൗരന്മാരെ റിക്രൂട്ട് ചെയ്യാന്‍ തീരുമാനം. പാകിസ്താനിലെ ഖത്തര്‍ കൗണ്‍സില്‍ ജനറല്‍ മിഷാല്‍ എം അല്‍ അന്‍സാരിയെ ഉദ്ധരിച്ച് ദി ഡൈലി ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

നിലവില്‍ ഒന്നര ലക്ഷം പാക് പൗരന്മാര്‍ സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ വഴി ഖത്തറിലെ നിര്‍ണയിക്കപ്പെട്ട തൊഴിലിടങ്ങളില്‍ ജോലി ചെയ്തു വരുന്നുണ്ട്. ഇത് മൂന്ന് ലക്ഷത്തിലേക്ക് വികസിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 

പാകിസ്താനിലെ വാണിജ്യ സംരംഭകരുടെ പരിപാടിയില്‍ പങ്കെടുക്കവെയാണ് മിഷാല്‍ അന്‍സാരി ഇക്കാര്യം പറഞ്ഞത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top