ലഖ്നൗ: ഉന്നാവോയില്‍ കുട്ടികളുടെ ക്രിക്കറ്റ് കളിക്കിടെ ഉണ്ടായ തര്‍ക്കം കാര്യമായി. അംപെയര് ഔട്ട് വിളിച്ചിട്ടും പുറത്തുപോകാതെ നിന്നതിന്റെ പേരില്‍ ഉണ്ടായ തര്‍ക്കത്തില്‍ ബാറ്റു കൊണ്ടുള്ള അടിയേറ്റ് പതിനാറുകാരന് മരിച്ചു. യു.പിയില സാലിഹ്പൂര് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
വ്യാഴാഴച വൈകുന്നേരം കുട്ടികള്‍ കളിക്കുന്നതിനിടെ എല്‍.ബി.ഡബ്ല്യു വിധിച്ച അംപെയറിന്റെ തീരുമാനം അനുസരിക്കാതെ ബാറ്റ്സ്മാന് പുറത്തുപോകാതെ നില്‍ക്കുകയായിരുന്നു. ക്രീസില്‍ നിന്ന ബാറ്റസ്മാനോട് പുറത്തുപോകാന്‍ മറ്റുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.
ഇതോടെ ഇരു ടീമുകളിലെയും രണ്ടു പേര് തമ്മില്‍ കൈയാങ്കാളിയിലേക്ക് എത്തുകയായിരുന്നു. അടികൊണ്ട അരിശം മൂത്ത പതിനാലുകാരന് ബാറ്റ്സ്മാന് ബാറ്റ് കൊണ്ട് കഴുത്തിന് തിരിച്ചടിയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക