News Desk

2021-10-14 05:05:40 pm IST
തിരുവനന്തപുരം: സംസ്ഥാനത്ത് അതീതീവ്ര മഴയുണ്ടാവില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടര്‍ന്ന്, വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു.

ഇന്നും നാളെയും മിക്ക ജില്ലകളിലും മഴ ലഭിക്കുമെങ്കിലും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇന്ന് വിവിധ ജില്ലകളില്‍ നല്‍കിയിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. നാളെ പാലക്കാട്, മലപ്പുറം ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നതായാണ് വിലയിരുത്തല്‍. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രമാണുള്ളത്. കൊല്ലം. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെ പാലക്കാടും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ടായിരിക്കും. കോഴിക്കോട്, വയനാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടിയിരിക്കും.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപ കൊണ്ട ന്യൂനമര്‍ദവും അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായതുമാണ് ശക്തമായ മഴക്ക് കാരണം. അതേസമയം, കേരള തീരത്ത് കാറ്റിന്റെ വേഗം 60 കി.മീ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top