പിടികൂടാനെത്തിയ പുള്ളിപ്പുലിയെയും കഴുതപ്പുലിയെയും കബളിപ്പിച്ച് കടന്നുകളഞ്ഞ മാനിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. മല്ലന്റെയും മാതേവന്റെയും കഥയില്‍ കരടി പിടിക്കാനെത്തിയപ്പോള്‍ ചത്തപോലെ ശ്വാസമടക്കിപ്പിടിച്ച് ജീവന് രക്ഷിച്ചെടുത്ത കഥാപാത്രത്തെ വെല്ലുന്ന അഭിനയമാണ് മാന്‍ അവതരിപ്പിച്ചത്.
പുള്ളിപ്പുലിയെ ഓടിച്ചുവിട്ട കഴുതപ്പുലി മാനിനു ചുറ്റും നടന്ന് ഒന്നുകൂടി പരിശോധിച്ചിരുന്നു ജീവനുണ്ടോയെന്ന്. എന്നാല്‍ അപ്പോഴും മാന്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു. കാലില്‍ കടിച്ചുനോക്കിയിട്ടും മാന്‍ അനങ്ങാന്‍ തയ്യാറായില്ല. തൊട്ടടുത്ത് ചുറ്റിത്തിരിയുന്ന പുള്ളിപ്പുലിയെ ഓടിക്കാന്‍ കഴുതപ്പുലി ശ്രമിച്ചിരുന്നു. ഈ തക്കം നോക്കി അതുവരെ ചത്തത് പോലെ അഭിനയിച്ച് കിടന്ന മാന്‍ ഓടിരക്ഷപ്പെടുകയായിരുന്നു
ഏത് കാട്ടിലാണ് ഇത് സംഭവിച്ചതാണെന്ന് വ്യക്തമല്ല. മാനിന്റെ കൗശലത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. പുള്ളിപ്പുലിയെയും കഴുതപ്പുലിയെയും ഒരുപോലെ പറ്റിച്ച മാനിന് ഈ വര്‍ഷത്തെ ഓസ്കാര്‍ പുരസ്കാരം നല്‍കണമെന്ന തരത്തില്‍ കമന്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക