News Desk

2021-03-18 11:14:09 am IST
മലപ്പുറം: സാമൂഹ്യ മാധ്യമങ്ങളില്‍ നിരന്തരം അപകീര്‍ത്തികരമായ പോസ്റ്റുകള്‍ അപ്ലോഡ് ചെയ്‌തെന്ന പരാതിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ യാസര്‍ എടപ്പാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രി കെ.ടി ജലീലില്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.

വിദേശത്ത് നിന്ന് നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് ചങ്ങരംകുളം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് വിവരം. യാസറിനെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാത്രി 12 മണിയോടെ ചങ്ങരംകുളം സ്റ്റേഷനില്‍ എത്തിച്ച യാസറിനെ പുലര്‍ച്ചെ ഒരു മണിയോടെ തന്നെ ബന്ധുക്കളെത്തി ജാമ്യത്തിലെടുത്തു.

ഇവിടൊക്കെ തന്നെ ഉണ്ട്, തവനൂര്‍ മണ്ഡലത്തില്‍ തന്നെയുണ്ടാവും. പാര്‍ട്ടിക്കും മുന്നണിക്കും വേണ്ടിയുള്ള പ്രവര്‍ത്തനം ഓരോ സെക്കന്റിലും നടത്തുമെന്നും യാസര്‍ എടപ്പാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top