News Desk

2021-04-15 04:06:06 pm IST

ദോഹ: രാജ്യത്ത് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയും. ദോഹ അപ്പീല്‍ കോടതിയാണ് ഇതുമായി ബന്ധപ്പെട്ട വിധി പ്രസ്താവം കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. 

കേസുമായി ബന്ധപ്പെട്ടു ഒരു സ്ത്രീയെയും പുരുഷനെയുമാണ് പബ്ലിക് പ്രോസിക്യൂഷന്‍ റെഫര്‍ ചെയ്തിരിക്കുന്നത്. ഇവരുടെ പക്കല്‍ നിന്നും കേസിനാസ്പദമായ തെളിവുകള്‍ പൊലീസ് കണ്ടെടുത്തു. പ്രാദേശിക ഖത്തര്‍ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top