News Desk

2021-04-21 11:04:18 pm IST
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ ഓക്‌സിജന്‍ ടാങ്ക് മോഷ്ടിച്ചുവെന്ന് ആരോപണവുമായി ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനെ തുടര്‍ന്ന് ഓക്സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഗുരുതര ആരോപണവുമായി ഹരിയാന ആരോഗ്യമന്ത്രി രംഗത്തെത്തിയത്.

ചൊവാഴ്ച ഫരീദാബാദ് ആശുപത്രിയിലേക്ക് പോയ ഓക്സിജന്‍ ടാങ്കര്‍ തടഞ്ഞു നിര്‍ത്തി ഡല്‍ഹി സര്‍ക്കാര്‍ കൊള്ളയടിച്ചെന്നാണ് അനില്‍ വിജിന്റെ ആരോപണം. ഹരിയാന പൊലീസിന്റെ സംരക്ഷണയിലായിരിക്കും ഓക്സിജന്‍ ടാങ്കുകള്‍ പോകുകയെന്ന് അദ്ദേഹം പറഞ്ഞു.

ഫരീദാബാദിലേക്ക് പോകുകയായിരുന്ന രണ്ട് ടാങ്കുകളില്‍ ഒന്ന് തടഞ്ഞുനിര്‍ത്തി ഡല്‍ഹി സര്‍ക്കാര്‍ ഓക്സിജന്‍ കൊള്ളയടിക്കുകയായിരുന്നു. സര്‍ക്കാരുകള്‍ ഇതുപോലെ ഓക്സിജന്‍ മോഷ്ടിക്കാന്‍ തുടങ്ങിയാല്‍ അത് കുഴപ്പത്തിലേക്ക് നയിക്കുമെന്നും ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ അനില്‍ വിജ് പറഞ്ഞു.

അതേസമയം, തങ്ങളുടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കിയതിന് ശേഷം മറ്റ് സംസ്ഥാനങ്ങളിലേക്ക് നല്‍കാന്‍ തയ്യാറാണെന്ന് അനില്‍ വിജ് കൂട്ടിച്ചേര്‍ത്തു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top